• തിരുവല്ല മാർത്തോമ്മാ കോളേജ് ഓഡിറ്റോറിയത്തിൽ എം.ജി.സോമൻ ഫൗണ്ടേഷന്റെ ദ്വിദിന നാടകക്കളരി ചലച്ചിത്രസംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
തിരുവല്ല : എം.ജി.സോമൻ സ്മരണാഞ്ജലിയോടനുബന്ധിച്ച് എം.ജി.എസ്. ഫൗണ്ടേഷൻ നടത്തുന്ന ദ്വിദിന നാടകക്കളരിക്ക് വെള്ളിയാഴ്ച തുടക്കമായി. തിരുവല്ല മാർത്തോമ്മാ കോളേജിൽ ചലച്ചിത്രസംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. മലയാളസിനിമയുടെ മുഖച്ഛായ മാറ്റുന്നതിൽ നിർണായകപങ്കുവഹിച്ച നടനായിരുന്നു എം.ജി.സോമൻ എന്ന് ശ്യാമപ്രസാദ് പറഞ്ഞു. തന്നിലെ ചലച്ചിത്രകാരനെ രൂപപ്പെടുത്തുന്നതിൽ സോമന്റെ ചലച്ചിത്രസംഭാവനകൾക്കുള്ള പങ്കും ശ്യാമപ്രസാദ് അനുസ്മരിച്ചു. മാർത്തോമ്മാ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. ചലച്ചിത്രനടന്മാരായ കൃഷ്ണപ്രസാദ്, മോഹൻ അയിരൂർ, ഭാരവാഹികളായ ജോർജ് മാത്യു, എം.സലിം, സാജൻ വർഗീസ്, പ്രൊഫ. മാത്യു ശങ്കർ, പ്രൊഫ. സി.എ.വർഗീസ്, സാജൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. സജീവൻ നമ്പിയത്ത് നാടകക്കളരിക്ക് നേതൃത്വം നൽകി. ശനിയാഴ്ച വൈകീട്ട് നാലിന് ക്യാമ്പ് സമാപിക്കും. സംവിധായകൻ കവിയൂർ ശിവപ്രസാദ് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..