ഏനാദിമംഗലം : വേനലിനെ പ്രതിരോധിക്കാനും പ്രാദേശിക വിപണനത്തിനുമായി ഏനാദിമംഗലത്ത് തണ്ണിമത്തൻ കൃഷിയിടങ്ങൾ ഒരുക്കുന്നു. ഗ്രാമപ്പഞ്ചായത്തും കൃഷിവകുപ്പും കർഷകരും കൈകോർത്താണ് ആദ്യഘട്ടമെന്ന നിലയിൽ ഏഴേക്കർ സ്ഥലത്ത് കൃഷിയിടങ്ങൾ ഒരുക്കുന്നത്. തരിശുകിടക്കുന്ന സ്ഥലങ്ങൾ പൂർണമായും കൃഷിയിടങ്ങളാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി തയ്യാറാക്കിയത്. ഇതിനൊപ്പം മറ്റ് സ്ഥലങ്ങളിൽ വിവിധ പഴവർഗങ്ങൾ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിപ്രകാരം ചെയ്യുന്നതിനും തുടക്കമിട്ടു.
രണ്ട് വാർഡുതല കാർഷിക ക്ലബ്ബും നാല് കർഷകരും ചേർന്നാണ് ആദ്യഘട്ട പദ്ധതിയിൽ പങ്കാളികളാകുന്നത്. വെള്ളയാണിക്കര കാർഷിക കോളേജിൽനിന്ന് അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങളായ ശോണിമ, സ്വർണ, ഷുഗർബേബി, കിരൺ എന്നീ വിത്തിനങ്ങളാണ് ഇതിനായി ലഭ്യമാക്കിയിട്ടുള്ളത്. യുവാക്കളാണ് ഇത്തരം പുതുമയുള്ള കൃഷിക്ക് തയ്യാറായിവന്നിട്ടുള്ളതെന്ന് കൃഷി ഓഫീസർ പി.എസ്.ഗിരീഷ്, അസിസ്റ്റന്റ് കൃഷി ഓഫീസർ മനോജ് മാത്യു എന്നിവർ പറഞ്ഞു.
കൃഷിക്ക് പ്രോത്സാഹനം നൽകുന്ന വിവിധ പദ്ധതികളാണ് ഗ്രാമപ്പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ളത്. കർഷകർക്കും കാർഷിക ക്ലബ്ബുകൾക്കും പഞ്ചായത്തിന്റെ സാമ്പത്തിക സഹായങ്ങളും പിന്തുണയും ലഭ്യമാക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലൻനായർ പറഞ്ഞു. പരിപാടിയിൽ സാം വാഴോട്, ബാബു ജോൺ, എബ്രഹാം സ്കറിയ, അജി ചായലോട് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..