കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ച് യുവമോർച്ച


പത്തനംതിട്ട : ഉദ്യോഗാർഥികൾക്ക് തപാൽവഴി അയയ്ക്കേണ്ട നിയമന ഉത്തരവ് ചട്ടം ലംഘിച്ച് ഉദ്യോഗാർഥിക്ക് നൽകിയ സംഭവത്തിൽ ആരോപണ വിധേയരായ ജീവനക്കാരെ കളക്ടറേറ്റിൽനിന്ന്‌ മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് നിതിൻ ശിവ ഉദ്ഘാടനം ചെയ്തു.

കുറ്റക്കാരായവർ ഓഫീസിൽ തുടരുന്നത് അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ എത്രയുംവേഗം ഇവരെ ഓഫീസിൽനിന്ന്‌ മാറ്റാൻ ജില്ലാ കളക്ടർ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

ജനറൽസെക്രട്ടറി വിപിൻ വാസുദേവ്, ജില്ലാ ട്രഷറർ ജിഷ്ണു കാരംവേലി, പത്തനംതിട്ട മണ്ഡലം ജനറൽസെക്രട്ടറി രജിത് എസ്. ഓമല്ലൂർ, ആറന്മുള മണ്ഡലം പ്രസിഡന്റ് അരുൺ ശശി, റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് അഖിൽ തെള്ളിയൂർ എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..