Caption
പത്തനംതിട്ട : കോഴിക്കോട്ടു നടന്ന ശിശുരോഗവിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിൽ മികച്ച ശാഖയ്ക്കുള്ള പുരസ്കാരം പത്തനംതിട്ടയ്ക്കു ലഭിച്ചു. നൂറിൽത്താഴെ അംഗങ്ങളുള്ള വിഭാഗത്തിലാണ് ഇന്ത്യൻ പീഡിയാട്രിക് അസോസിയേഷൻ (ഐ.എ.പി.) പത്തനംതിട്ട ശാഖയ്ക്കു ലഭിച്ചത്. ബ്രാഞ്ച് പ്രസിഡന്റ് ഡോ. അരുൺ ചെറിയാൻ മാമൻ, മുൻ പ്രസിഡന്റ് ഡോ. ബിനുക്കുട്ടൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഡോ. ബിനു ഗോവിന്ദ്, ഡോ. റോണി, ഡോ. നെൽബി, ഡോ. ബിബിൻ, ഡോ. സൂരജ് എന്നിവർ സ്പോർട്സ് അവാർഡുകളും ഏറ്റുവാങ്ങി.
കോഴിക്കോട്ട് നടന്ന ശിശുരോഗവിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിൽ നൂറിൽത്താഴെ അംഗങ്ങളുള്ള വിഭാഗത്തിൽ മികച്ച ബ്രാഞ്ചിനുള്ള പുരസ്കാരം ഐ.എ.പി. പത്തനംതിട്ട ശാഖാ പ്രസിഡന്റ് ഡോ. അരുൺ ചെറിയാൻ മാമൻ, മുൻ പ്രസിഡന്റ് ഡോ. ബിനുക്കുട്ടൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങിയപ്പോൾ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..