പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിലെ അക്കൗണ്ടന്റുമാരുടെ നിലവിലുള്ള ഒഴിവിലേക്ക് അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന.
അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബി.കോം. ബിരുദവും ടാലി യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്)ഉണ്ടായിരിക്കണം. പ്രായപരിധി 20-നും 35-നും മധ്യേ (2022 ഒക്ടോബർ 28-ന്). കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റുമാരായി (കരാർ/ദിവസവേതനം) പ്രവർത്തിച്ചവർക്ക് 45 വയസ്സുവരെ.
പരീക്ഷാ ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, പത്തനംതിട്ട എന്ന വിലാസത്തിൽ മാറാവുന്ന 200 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ഒഴിവുള്ള സി.ഡി.എസ്.-പെരിങ്ങര. അപേക്ഷ www.kudumbashree.org എന്ന വെബ് സൈറ്റിൽ ലഭിക്കും. അവസാന തീയതി ഡിസംബർ 12-ന് വൈകുന്നേരം അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ ജില്ലാമിഷൻ ഓഫീസുമായി 04682221807, 7510667745 എന്ന നമ്പരിൽ ബന്ധപ്പെടുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..