കെ.പി.റോഡിലും എ.സി.റോഡിലും ഗതാഗത നിയന്ത്രണം


പത്തനംതിട്ട : കായംകുളം-പത്തനാപുരം റോഡിൽ ഏഴംകുളം ജങ്‌ഷൻ മുതൽ പട്ടാഴിമുക്ക് വരെയുളള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികളും ടാറിങ്ങും നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

പത്തനാപുരം ഭാഗത്തുനിന്ന് വരുന്ന് വാഹനങ്ങൾ പറക്കോട് ജങ്‌ഷനിൽ നിന്ന് തിരിഞ്ഞ് പറക്കോട്-ഐവർകാല റോഡ് വഴി എം.സി. റോഡിൽ എത്തി അടൂരിലേക്കും അടൂരിൽ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എം.സി.റോഡിൽ വടക്കടത്തുകാവ് ജങ്‌ഷനിൽനിന്ന് തിരിഞ്ഞ് പറക്കോട്-ഐവർകാല റോഡിലൂടെ പറക്കോട് എത്തി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂർ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

എ.സി.റോഡിലെ നിയന്ത്രണം ഇന്നും നാളെയും

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പെരുന്ന മുതൽ കോണ്ടൂർ പാലം വരെ റോഡ് നിർമാണം നടക്കുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ പെരുന്നമുതൽ ആവണിപ്പാലം വരെ പൂർണമായും മാർക്കറ്റ് റോഡ് മുതൽ കോണ്ടൂർ പാലം വരെ ഭാഗികമായും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..