കോഴഞ്ചേരി : കോഴഞ്ചേരി ഉപജില്ലാ കലോത്സവം സമാപിച്ചു. 22, 23, 24 തീയതികളിൽ ഗവ.ഹൈസ്കൂൾ കോഴഞ്ചേരി ബി.ആർ.സി., പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, എം.ജി.എം. ഓഡിറ്റോറിയം തെക്കേമല എന്നിവിടങ്ങളിലായി 1800-ൽ പരം കുട്ടികൾ പങ്കെടുത്തു. ഓവറോൾ കിരീടം എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. ചെന്നീർക്കര കരസ്ഥമാക്കി. എൽ.പി. വിഭാഗത്തിൽ ഗവ.എൽ.പി.എസ്. കാരംവേലിക്കാണ് ഒന്നാം സ്ഥാനം. എം.ടി.എൽ.പി.എസ്. ചെറുകോൽ, എം.ടി.എൽ.പി.സ്കൂൾ കീക്കൊഴൂർ ഈസ്റ്റ് സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. യു.പി. വിഭാഗം ഒന്നാം സ്ഥാനം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ കോഴഞ്ചേരിക്കാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് മുട്ടത്തുകോണം, യു.പി.എസ്. പ്രക്കാനം എന്നീ സ്കൂളുകൾക്കാണ് രണ്ടും മൂന്നൂം സ്ഥാനങ്ങൾ. ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ കോഴഞ്ചേരിക്കാണ് ഒന്നാം സ്ഥാനം. എസ്.എൻ.ഡി.പി. എച്ച്.എസ് എസ്. ചെന്നീർക്കര, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കോഴഞ്ചേരി എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. ചെന്നീർക്കരയ്ക്കാണ്. സെൻറ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി, എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. കാരംവേലി എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സംസ്കൃതോത്സവം ഒന്നാം സ്ഥാനം എസ്.എൻ.ഡി.പി.എച്ച്.എസ്. ഇടപ്പരിയാരം, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം എന്നിവർ പങ്കിട്ടു. സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ പി.തോമസ് ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ബിജിലി പി.ഈശോ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഐ.അനിത, ജനറൽ കൺവീനർ കെ.കെ.ജയ എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..