ഗണിതശാസ്ത്ര ക്വിസ് മത്സരം


പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓൾ കേരള മാത്തമാറ്റിക്സ് ടാലന്റ് സേർച്ച് ക്വിസ് മത്സരം കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. കോട്ടയം അമലഗിരി ബി.കെ.കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിനിത വർഗീസായിരുന്നു ക്വിസ് മാസ്റ്റർ. കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലെ ആർ.ലക്ഷ്മി, ദേവി നന്ദന എന്നിവർക്ക് ഒന്നാം സ്ഥാനവും കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഷംനാദ്, അനന്തു കൃഷ്ണൻ എന്നിവർക്ക് രണ്ടാം സ്ഥാനവും തുമ്പമൺ സെന്റ് ജോൺസ് സ്കൂളിലെ റൂബൻ സുമിത്ത്, മാധവ് അജയ് എന്നിവർക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..