മല്ലപ്പുഴശ്ശേരി : ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. കർത്തവ്യം കിനാവള്ളി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഗോൾ ചലഞ്ച് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
‘മയക്കുമരുന്നിനെതിരേ ഫുട്ബോൾ ലഹരി’ എന്ന മുദ്രാവാക്യമുയർത്തി ലഹരിമുക്ത കേരളം രണ്ടാം കാമ്പയിന്റെ ഭാഗമായാണ് ഗോൾ ചലഞ്ച് നടത്തിയത്. സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീകുമാരി അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീരേഖ ആർ. നായർ, വാർഡംഗം റോസമ്മ മത്തായി, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി, സി.ഡി.എസ്., കുടുംബശ്രീ അംഗങ്ങൾ, ബാലസഭ കുട്ടികൾ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..