ചങ്കുതകർന്ന് കുഞ്ഞുമോൻ...


വന്യജീവികളുടെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെട്ട ആട്ടിൻകുട്ടിയുമായി കുഞ്ഞുമോൻ

റാന്നി : പൊന്നുപോലെ വളർത്തിക്കൊണ്ടുവന്ന ആടുകളെ വന്യജീവികൾ കടിച്ചുകൊന്നിട്ടിരിക്കുന്ന കാഴ്ച കുഞ്ഞുമോന് സഹിക്കനായില്ല. ഒന്ന് നോക്കിയശേഷം വിഷമം സഹിക്കാനാവാതെ സമീപമുള്ള റബ്ബർമരത്തിൽ ചാരിയിരിക്കുകയായിരുന്നു ഈ 75 കാരൻ. തലേദിവസംവരെ താൻ പകൽ മുഴുവൻ കൊണ്ടുനടന്ന സഹജീവികളുടെ വേർപാട് കുഞ്ഞുമോനെ ശരിക്കും തളർത്തി.

ഉടമസ്ഥനല്ലായിരുന്നെങ്കിലും കഴിഞ്ഞ മൂന്നുവർഷവും പത്ത് ആടുകളെയും ഈട്ടിച്ചുവട് നെടുവേലിൽ കുഞ്ഞുമോനാണ് പരിപാലിച്ചുവന്നത്. ഈട്ടിച്ചുവട് ഏഴോലി വലിയകാലായിൽ മാത്യൂസ് ഏബ്രഹാമിന്റെ ആടുകളാണ് ചത്തത്. കുഞ്ഞുമോൻ രാവിലെ എത്തി ഇവയെ തോട്ടത്തിൽ അഴിച്ചുവിടും.

രാത്രി ഏഴിന് വെള്ളവും തീറ്റയും കൊടുത്താണ് മടക്കം. താൻ കഴിക്കുന്നതിന്റെ ഒരു ഭാഗം ഇവയ്ക്കവകാശപ്പെട്ടതായിരുന്നുവെന്നും കുഞ്ഞുമോൻ പറയുന്നു. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പത്തെണ്ണവും ചുറ്റിനുമെത്തും. ചപ്പാത്തിയോടായിരുന്നു ഏറെ പ്രിയം.

അവയ്ക്കുള്ളത് കിട്ടാതെ മാറില്ലായിരുന്നു. അത്ര സ്‌നേഹത്തോടെ വളർത്തിയവെയാണ് ഇല്ലാതാക്കിയതെന്ന് കുഞ്ഞുമോൻ പറയുന്നു. ഒരു മുട്ടൻ ആട്ടിൻകുട്ടിയെ മാത്രമാണ് തിരികെ ലഭിച്ചതെന്ന് അതിനെ ചേർത്തുപിടിച്ചുകൊണ്ട് കുഞ്ഞുമോൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..