കൊടുമൺ സ്റ്റേഡിയത്തിെൻറ തെക്കുഭാഗത്തുള്ള ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിെൻറ വരാന്തയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനി കൊണ്ടുപോയപ്പോൾ
കൊടുമൺ : ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയത്തിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യം മാറ്റി. രണ്ട് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത വിശ്രമകേന്ദ്രവും യാത്രക്കാർക്ക് തുറന്നു കൊടുത്തിരുന്നില്ല. 2020 നവംബറിൽ കൊടുമൺ ഗ്രാമപ്പഞ്ചായത്തിേൻറതായി സ്റ്റേഡിയത്തിന് തെക്ക് ഭാഗത്ത് രണ്ട് വർഷം മുമ്പ് ഉദ്ഘാടനം ചെയ്തതാണ് ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് കേന്ദ്രം.
ഉദ്ഘാടനം ചെയ്തതല്ലാതെ ഇതുവരെയും യാത്രക്കാർക്കായി ഇവിടം തുറന്നുകൊടുത്തില്ല. ഇപ്പോൾ ഇതിെൻറ വരാന്തയിൽ പഞ്ചായത്തിലെ ഹരിതകർമസേന വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമുള്ള അജൈവ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..