Caption
അടൂർ : കാഴ്ചയിൽ നാടിന് തലയെടുപ്പുള്ള കെട്ടിടമാണ് അടൂർ റവന്യൂ ടവർ. എന്നാൽ സുരക്ഷയുടെ കാര്യം വരുമ്പോൾ തലകുനിച്ചുനിൽക്കേണ്ട അവസ്ഥയിലാണ്. ദിവസേന നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ടവറിൽ വേണ്ട സുരക്ഷാ ക്രമീകരണം ഉടൻ ചെയ്യും എന്നുപറഞ്ഞ അധികൃതർ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് ഇവിടത്തെ വ്യാപാരികൾ പറയുന്നു. ഒരു തീപിടിത്തമോ അപകടമോ ഉണ്ടായാൽ അതിജീവിക്കാൻ പറ്റിയ സംവിധാനം ഒന്നും തന്നെ ഇല്ല.
കെട്ടിടം പണിത സമയത്ത് സ്ഥാപിച്ച അഗ്നിശമന ഉപകരണങ്ങൾ ഒന്നും പ്രവർത്തിക്കാത്ത അവസ്ഥയിലാണ്. പലതും തുരുമ്പെടുത്തു. ആപത് സൂചകങ്ങളും സ്വയം പ്രവർത്തക അലാറങ്ങളും പ്രവർത്തിക്കുന്നില്ല. ഇവയെല്ലാം കാലപ്പഴക്കത്താൽ നശിച്ചു.
റവന്യൂ ടവറിൽ 35 സർക്കാർ ഓഫീസുകളും 130 സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. അഗ്നിരക്ഷാസേനയ്ക്ക് വാഹനം ടവർ പരിസരത്ത് നിർത്തിയിട്ട് പ്രവർത്തിക്കാൻ സൗകര്യമില്ല എന്നതും വലിയ പ്രശ്നമാണ്. ഇതെല്ലാം പരിഹരിക്കാൻ അടുത്തിടെ ഹൗസിങ് ബോർഡ് ചില തീരുമാനങ്ങൾ എടുത്തിരുന്നു. എന്നാൽ ഒന്നും നടപ്പായില്ല.
എൻ.ഒ.സി. എവിടെ?
: 2001-ൽ ടവറിന്റെ പ്രവർത്തനക്ഷമത സംബന്ധിച്ച് എൻ.ഒ.സി. എടുത്തശേഷം പിന്നീട് ഇതു പുതുക്കിയിട്ടില്ല. ടവറിൽ പ്രവർത്തിക്കുന്ന ഒരു അഭിഭാഷകന്റെ ഓഫീസിന് തീപിടിച്ച സംഭവം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഹൗസിങ് ബോർഡ് അധികൃതർ ടവറിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യാൻ എസ്റ്റിമേറ്റ് എടുക്കുമെന്ന് പറഞ്ഞിരുന്നു. പിന്നീട് ഹൗസിങ് ബോർഡ് മുന്നോട്ടുപോയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..