നഗരസഭ യു.ഡി.എഫ്. കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ നടത്തിയ സത്യാഗ്രഹസമരം ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട : കഴിഞ്ഞ രണ്ട് വർഷമായി ജില്ലാ ആസ്ഥാനം വികസനകാര്യത്തിൽ പുറകോട്ടുപോയതായി ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ.
നഗരവികസനം മുരടിച്ചുവെന്നാരോപിച്ച് നഗരസഭ യു.ഡി.എഫ്. കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭ ഭരിക്കുന്ന എൽ.ഡി.എഫ്. ഭരണസമിതിയും മന്ത്രി വീണാ ജോർജും തമ്മിലുള്ള പോര് കാരണം ജനങ്ങൾ ദുരിതത്തിലായെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം വികസനത്തിന്റെ പേരിൽ അധികാരത്തിൽ വന്നവർ ഒരു പണിയുംചെയ്യാതെ ജനവഞ്ചന കാട്ടിയെന്നും സതീശ് കൊച്ചുപറമ്പിൽ ആരോപിച്ചു.
നഗരസഭ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിംകുട്ടി അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി. വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, ഡി.സി.സി. ഭാരവാഹികളായ റോഷൻ നായർ, സുനിൽ എസ്.ലാൽ, എം.സി.ഷെറീഫ്, സിന്ധു അനിൽ, ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾകലാം ആസാദ്, മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ്, മുൻ നഗരസഭ അധ്യക്ഷ റോസ്ലിൻ സന്തോഷ്, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, കൗൺസിലർമാരായ സി.കെ. അർജുനൻ, അംബിക വേണു, ആനി സജി, ആൻസി തോമസ്, അഖിൽ അഴൂർ, മേഴ്സി വർഗീസ്, ഷീന രാജേഷ്, യൂത്ത് കോൺഗ്രസ് നേതാക്കളായ എം.എ.സിദ്ദീഖ്, പി.എം.അമീൻ, അഖിൽ സന്തോഷ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..