• പടുതോട്-കാവിൻപുറം റോഡ് തകർന്ന നിലയിൽ
മല്ലപ്പള്ളി : കല്ലൂപ്പാറ, തുരുത്തിക്കാട് മേഖലയിലെ അപ്രധാന റോഡുകൾവരെ ഉന്നത നിലവാരത്തിൽ ടാർ ചെയ്യുമ്പോൾ പടുതോട്-കാവിൻപുറം പാതയ്ക്ക് അവഗണന. താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളിയിൽനിന്ന് കീഴ്വായ്പൂര് ചുറ്റാതെ പടുതോട് വഴി വെണ്ണിക്കുളത്ത് എത്താവുന്ന വഴിയായിട്ടും ഇതുവരെ പരിഗണിച്ചിട്ടില്ല.
റോഡിൽ രണ്ടിടത്ത് കൊരുപ്പുകട്ടകൾ നിരത്തിയിട്ടുണ്ട്. അന്ന് മുതൽക്കേ ഇവ ഇളകിയാണ് കിടക്കുന്നത്. നടന്നുപോയാൽപോലും കാല് തട്ടി വീഴുമെന്നതാണ് നില. ബൈക്ക് യാത്രികർ പലപ്പോഴും അപകടത്തിൽപ്പെടാറുണ്ട്. കഷ്ടിച്ച് 1400 മീറ്റർ ദൂരമാണ് ഈ റോഡിനുള്ളത്. വശങ്ങളിൽ ഓടകളില്ല. വളവുകൾ കാരണം എതിരേ വാഹനങ്ങൾ വരുന്നത് കാണാനാവാത്ത സ്ഥിതിയുമുണ്ട്. പലയിടത്തും കാട് വളർന്ന് റോഡിലേക്ക് കിടക്കുന്നു. ഉപരിതലം പൊളിഞ്ഞ ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നുമുണ്ട്. വഴി അറ്റകുറ്റപ്പണി നടത്തി യാത്രാ യോഗ്യമാക്കണമെന്നാണ് പൊതു ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..