കോന്നി : മലയാലപ്പുഴ പൊതീപ്പാട്ട് നാലുപേരെ പേപ്പട്ടി കടിച്ചു. വെള്ളിയാഴ്ച രാവിലെ മലയാലപ്പുഴ കോഴികുന്നം മൂർത്തിക്കാവ് ഭാഗത്തുനിന്ന് വന്ന പേപ്പട്ടി ഉച്ചകഴിഞ്ഞ് പൊതീപ്പാട് വെള്ളറ മേഖലയിലെത്തിയാണ് കടിച്ചത്. വെള്ളറ രവി, കുറിഞ്ഞിപ്പുഴ കിഴക്കേതിൽ, സരസമ്മ താന്നിനിൽക്കുന്നതിൽ, പത്മാവതി കുറിഞ്ഞിപ്പുഴ മോഹിനി, വെള്ളറ തെക്കേക്കര അനു എന്നിവർക്കാണ് കടിയേറ്റത്. നാലുപേരുടെയും തലയ്ക്കാണ് കടിയേറ്റത്. വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണ് രവിക്ക് കടിയേറ്റത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആനചരിക്കൽ, പൊതീപ്പാട്, വെള്ളറ പ്രദേശങ്ങളിലെ നിരവധി വളർത്തു നായ്ക്കൾക്കും കന്നുകാലികൾക്കും പൂച്ചകൾക്കും പേപ്പട്ടിയുടെ കടിയേറ്റു. വൈകീട്ടോടെ പേപ്പട്ടിയെ പൊതീപ്പാട് എസ്.എൻ.ഡി.പി. യു.പി.സ്കൂളിന് സമീപം ചത്ത നിലയിൽ കണ്ടെത്തി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..