റാന്നിയിലെ ജലപരിശോധനാ ലബോറട്ടറി
റാന്നി : ജലത്തിന്റെ ഗുണനിലവാരമറിയാൻ റാന്നിയിൽ ജല പരിശോധനാ ലബോറട്ടറി സജ്ജമായി. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ തോട്ടമണ്ണിന് സമീപം ആനപ്പാറമലയിൽ വാട്ടർ അതോറിറ്റി ഓഫീസ് കോംപ്ളക്സിലാണ് ലാബ് പ്രവർത്തിക്കുന്നത്.
ഇ-കോളി ബാക്ടീരിയ ഉൾപ്പെടെ ജലത്തിന്റെ ഗുണനിലവാരം നിർണയിക്കുന്ന 18 ഘടകങ്ങൾ പരിശോധിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഗാർഹികാവശ്യങ്ങൾക്കുള്ള പാക്കേജ് പരിശോധനയ്ക്ക് 250 രൂപ മുതൽ 850 രൂപ വരെയും വാണിജ്യാവശ്യത്തിന് 900 മുതൽ 3300 രൂപ വരെയുമാണ് നിരക്ക്.
നേരത്തെ ജലത്തിന്റെ ഗുണനിലവാരമറിയാൻ തിരുവല്ലയിൽ മാത്രമായിരുന്നു ലാബുണ്ടായിരുന്നത്. ഇപ്പോൾ റാന്നി, പത്തനംതിട്ട, പുളിക്കീഴ് എന്നിവിടങ്ങളിലും ലാബ് പ്രവർത്തിക്കുന്നുണ്ട്.
രണ്ടു ലിറ്ററിന്റെ വെള്ള കന്നാസിൽ വേണം പരിശോധനയ്ക്കുള്ള വെള്ളം എത്തിക്കേണ്ടത്. കൂടാതെ ലാബിൽനിന്ന് ലഭിക്കുന്ന 250 മില്ലിമീറ്റർ കൊള്ളുന്ന കുപ്പിയിലും വെള്ളം നിറച്ച് കൊണ്ടുവരണം. കുപ്പി ലാബിൽ നിന്ന് ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു മൂന്നു ദിവസത്തിനകം ഫലം ലഭിക്കും. ഫോൺ: 8547638120, 8547143018.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..