പത്തനംതിട്ട : 17 വയസ്സ് പൂർത്തീകരിച്ചവർക്കും ഈ പ്രാവശ്യം വോട്ടർ പട്ടികയിൽ ഉൾപ്പെടാനായി മുൻകൂർ അപേക്ഷ സമർപ്പിക്കാമെന്ന് പ്രത്യേക ഇലക്ടറൽ റോൾ ഒബ്സർവറും ഗവ. സെക്രട്ടറിയുമായ കെ.ബിജു. സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട യോഗത്തിൽ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.
യുവ വോട്ടർമാർ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. ശുദ്ധീകരിച്ചിട്ടുള്ള വോട്ടർ പട്ടിക തയാറാക്കുകയാണ് ലക്ഷ്യം.
മരണപ്പെട്ട വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്നും നീക്കം ചെയ്യുന്നത് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചു തീർപ്പാക്കണമെന്നും ഒബ്സർവർ പറഞ്ഞു.
പ്രമോദ് നാരായൺ എം.എൽ.എ., ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..