പ്രമുഖ ഔഷധസസ്യ കർഷകൻ തെങ്ങമം മാധവക്കുറുപ്പിനെ കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആദരിച്ചപ്പോൾ
തെങ്ങമം : കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമുഖ ഔഷധസസ്യ കർഷകൻ തെങ്ങമം മാധവക്കുറുപ്പിനെ ആദരിച്ചു. മാധവക്കുറുപ്പിന്റെ ഔഷധ ഉദ്യാനം സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ടി.രജിത വർഗീസ് അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഡോ. മീരാ രവീന്ദ്രൻ, കടമ്പനാട് ജി.എ.എച്ച്. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് കുമാർ, പുന്നപ്ര ജി.എ.എച്ച്. ചീഫ് ഓഫീസർ ഡോ. കെ.സുനി, ദക്ഷിണ മേഖലാ ചെയർമാൻ ഡോ. എം.മനോജ്, സംസ്ഥാന വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ. വാഹിദ റഹ്മാൻ, ജില്ലാ ട്രഷറർ ഡോ. ഗായത്രി എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..