വള്ളിക്കോട് ശ്രീരാമകൃഷ്ണമഠം, കൊൽക്കത്ത ബേലൂർ മഠത്തിന്റെ ഭാഗമായി ഉയർത്തുന്ന ചടങ്ങിൽ കൊൽക്കത്ത ബേലൂർ മഠം ശ്രീരാമകൃഷ്ണ മിഷൻ അസിസ്റ്റൻറ് ജനറൽ സെക്രട്ടറി സ്വാമി സത്യേശാനന്ദ സംസാരിക്കുന്നു
വള്ളിക്കോട് : സമൂഹ നന്മയിലൂടെ മാത്രമേ ആത്മീയമായി ഉയർച്ച സാധ്യമാകുവെന്ന് കൊൽക്കത്ത ബേലൂർ മഠം ശ്രീരാമകൃഷ്ണ മിഷൻ അസിസ്റ്റൻറ് ജനറൽ സെക്രട്ടറി സ്വാമി സത്യേശാനന്ദ പറഞ്ഞു.
വള്ളിക്കോട് ശ്രീരാമകൃഷ്ണമഠം, കൊൽക്കത്ത ബേലൂർ മഠത്തിന്റെ ഭാഗമായി ഉയർത്തുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്വാമി.
സാമൂഹ്യസേവനം ഗൃഹസ്ഥാശ്രമിയെ അദ്ധ്യാത്മികമായി ഉയർത്തുന്നു. രാജ്യപുരോഗതിയും വർധിപ്പിക്കുന്നു. എല്ലാമനുഷ്യനിലും ദിവ്യത്വം അന്തർലീനമായിട്ടുണ്ട്.
അവരെ സേവിക്കുക എന്നതാണ് യഥാർഥ ഈശ്വരസേവ എന്നും സ്വാമി പറഞ്ഞു. സ്വാമി നിർവിണ്ണാനന്ദ അധ്യക്ഷത വഹിച്ചു .
ആശ്രമം ട്രസ്റ്റ് പ്രസിഡന്റ് ഷെരീഫ് മുഹമ്മദ്, സെക്രട്ടറി രാംദേവ് വള്ളിക്കോട്, സ്വാമി മോക്ഷ വ്രതാനന്ദ, രാജേന്ദ്രൻ നായർ, അജിത്ത് തിരുവനന്തപുരം, ഹരിഹരൻ മാവേലിക്കര തുടങ്ങിയവർ പ്രസംഗിച്ചു .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..