ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വി.വിനേഷ്, ശ്രീജ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
തെങ്ങമം : വെജിറ്റബിൾ ഫ്രൂട്‌സ് െപ്രാമോഷൻ കൗൺസിൽ കേരളയുടെയും തെങ്ങമം കർഷക സ്വാശ്രയ സമിതിയുടെയും നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പാക്കി. പദ്ധതി പ്രകാരം കൃഷിയിടത്തിൽനിന്ന് കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് സംരംഭിക്കും. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വി.വിനേഷ്, ശ്രീജ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. വിപണി പ്രസിഡൻറ് രാധാകൃഷ്ണൻ അധ്യക്ഷനായി. വി.എഫ്.പി.സി.കെ. ഡെപ്യൂട്ടി മാനേജർ ഗീതാ പിള്ള, പള്ളിക്കൽ കൃഷി അസിസ്റ്റൻറ് സ്മിത, വിപണി ഭാരവാഹികളായ മുരളീധരക്കുറുപ്പ്, അശോകൻ, സുരേന്ദ്രൻ, നന്ദകുമാർ, ഉണ്ണികൃഷ്ണൻ നായർ, സജി, രാജേന്ദ്രൻ നായർ, സ്വാതി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..