കോന്നി-ചന്ദനപ്പള്ളി റോഡിന്റെ വശം വള്ളിക്കോട് പുത്തൻചന്തയ്ക്ക് സമീപം കോൺക്രീറ്റ് ചെയ്യാനായി കുത്തിപ്പൊളിച്ച നിലയിൽ
വള്ളിക്കോട് : റോഡ് വശം കോൺക്രീറ്റ് ചെയ്യാനുള്ള പ്രവൃത്തികൾ പാതിയിൽ മുടങ്ങിയത് ദുരിതമാകുന്നു.
കോന്നി-ചന്ദനപ്പള്ളി റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്.
വള്ളിക്കോട് പുത്തൻചന്തയ്ക്ക് സമീപമാണിത്.
കോൺക്രീറ്റ് ചെയ്യാനായി റോഡിന്റെ വശങ്ങളിലെ മണ്ണ് നീക്കിയെങ്കിലും ഇതുവരെ കോൺക്രീറ്റ് ചെയ്തിട്ടില്ല.
രണ്ടാഴ്ചയിലേറെയായി ഈ ഭാഗത്ത് പ്രവൃത്തികൾ മുടങ്ങിക്കിടക്കുകയാണ്.
റോഡ് വശങ്ങൾ കുഴിയായതോടെ കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വീതി കുറഞ്ഞതും
തിരക്കേറിയതുമായ റോഡിൽ വാഹനങ്ങൾ വന്നാൽ ഒഴിഞ്ഞുനിൽക്കാൻപോലും ഇടമില്ല.
സമീപത്തെ വീടുകളിലേക്കും ഇടറോഡുകളിലേക്കും വാഹനങ്ങൾ ഓടിക്കാനും കുഴികൾ കാരണം സാധിക്കുന്നില്ല.
ഇതുസംബന്ധിച്ച് പൊതുമരാമത്ത് ഓഫീസിൽ പരാതിപ്പെട്ടിട്ട് നടപടിയുണ്ടായില്ല.
കരാറുകാരൻ വിദേശയാത്ര പോയിരിക്കുകയാണെന്നുള്ള വിചിത്രമായ മറുപടിയാണ് വകുപ്പ് അധികൃതർ നൽകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..