വള്ളിക്കോട് : ജില്ലാ സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ ഗൗരി നന്ദനയുടെ െഫ്ളക്സുകൾ നശിപ്പിച്ച് സാമൂഹികവിരുദ്ധർ. നരബലിയും സാക്ഷരകേരളവും എന്ന വിഷയത്തിൽ ഗൗരി നന്ദന വരച്ച കാർട്ടൂണാണ് രാഷ്ടീയവത്‌കരിക്കപ്പെട്ടത്. രണ്ടാം തീയതി രാത്രിയാണ് നാല് െഫ്ളക്സുകൾ തകർത്തത്. വി.കോട്ടയം ജോതിഷ് ഭവനിൽ ജോതിഷ് കുമാറിെന്റ മകളാണ് ഗൗരി നന്ദന. പത്തനംതിട്ട ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥിനിയാണ്. എച്ച്.എസ്.എസ്. വിഭാഗത്തിലായിരുന്നു മത്സരിച്ചത്. നന്ദനയുടെ കാർട്ടൂൺ സഹിതം സമ്മാനാർഹയായതിന്റെ വാർത്ത രണ്ടാം തീയതിയിലെ പത്രങ്ങളിൽ വന്നിരുന്നു. നരബലി കൂടാതെ കേരള രാഷ്ട്രീയത്തിലെ പല വിഷയങ്ങളും കാർട്ടൂണിൽ ഉൾപ്പെടുത്തിയിരുന്നു. ഇതാവാം സാമൂഹികവിരുദ്ധരെ ചൊടിപ്പിച്ചതെന്ന് അച്ഛൻ ജോതിഷ് കുമാർ പറഞ്ഞു.
എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചതിനുള്ള അനുമോദന ഫ്ലെക്സുകളാണ് നശിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..