സീതത്തോട് : സീതത്തോടിനടുത്ത് കോട്ടക്കുഴിയിൽ കരോൾ സംഘം സഞ്ചരിച്ചിരുന്ന ജീപ്പ് കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉറുമ്പനി പുത്തൻപറമ്പിൽ ടിജിൻ വർഗീസ്, ഉറുമ്പനി ഇഞ്ചത്തുണ്ടിയിൽ അജോ ഏബ്രഹാം എന്നിവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 7.30-ഓടെയായിരുന്നു അപകടം. കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ പള്ളിയിൽനിന്നുള്ള കരോൾ സംഘം കോട്ടക്കുഴി പ്രദേശത്ത് കരോൾ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
വലിയ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവർ അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..