സോളാർവേലി സജ്ജമാക്കി തണ്ണിത്തോട്ടിലെ വനപാലകർ


• തണ്ണിത്തോട്ടിൽ സ്ഥാപിച്ച സോളാർ വേലിയുടെ സ്വിച്ച്ഓൺകർമം ഗ്രാമ പ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.രശ്മി നിർവഹിക്കുന്നു

സീതത്തോട് : വർഷങ്ങളായി തകർന്നുകിടന്ന സോളാർ വേലി തണ്ണിത്തോട് സ്റ്റേഷനിലെ വനപാലകർ പ്രവർത്തനക്ഷമമാക്കി. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് തണ്ണിത്തോട്. ഇവിടെ പത്ത് കിലോമീറ്ററോളം ദൂരത്തിലാണിപ്പോൾ സോളാർ വേലിയുടെ തകരാറുകൾ പരിഹരിച്ചത്.

തണ്ണിത്തോട്മൂഴി-കോട്ടമുരുപ്പ്, പള്ളിയമ്പിൽ, മേടപ്പാറ, പൂട്ടുകട്ട, മൺപിലാവ്, നീലിപിലാവ്, വില്ലൂന്നിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് സോളാർ വേലി പ്രവർത്തനക്ഷമമാക്കിയത്. ഈ പ്രദേശങ്ങളെല്ലാം വനമേഖലയോട് ചേർന്ന സ്ഥലങ്ങളാണ്. കാട്ടാനകളും പുലിയും കാട്ടുപന്നിയുമെല്ലാം ഈ പ്രദേശത്ത് കാർഷിക വിളകൾക്കും ജനങ്ങൾക്കും വൻ ഭീഷണിയായിരുന്നു.

തണ്ണിത്തോട് വനപാലകരുടെ നേതൃത്വത്തിൽ വിവിധ വന സംരക്ഷണസമിതികളുടെയും സഹകരണത്തോടെയാണ് സോളാർവേലികൾ പുനഃസ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കിയത്.

ജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ സ്ഥലങ്ങൾളിലേക്ക് സോളാർ വേലി വ്യാപിപ്പിച്ച് കൃഷിയിടങ്ങളെ സംരക്ഷിക്കാനുള്ള ആലോചനയിലാണെന്ന് തണ്ണിത്തോട് ഡെപ്യൂട്ടി റെയ്‌ഞ്ച്ഓഫീസർ എസ്.റജികുമാർ പറഞ്ഞു.

തണ്ണിത്തോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.രശ്മി സോളാർ വേലിയുടെ സ്വിച്ച്ഓൺ കർമം നിർവഹിച്ചു. വടശ്ശേരിക്കര റെയ്‌ഞ്ച് ഓഫീസർ കെ.വി.രതീഷ്, എം.കെ.ഗോപകുമാർ, ആർ.സുനിൽകുമാർ, ബി.ഡാലിയ ഐശ്വര്യ, കെ.എസ്. ശ്രീരാജ്, സുബാഷ് എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..