ഏഴംകുളം : ഈട്ടിമൂട് നെടുമൺ വാർഡുകളിലെ ജനവാസ മേഖലയിൽ ശൗചാലയ മാലിന്യം തള്ളുന്നത് പതിവാകുന്നതായി പരാതി.
കഴിഞ്ഞ ദിവസം രാത്രി കല്ലേത്ത് ജങ്ഷനു സമീപം തോട്ടിൽ ശൗചാലയ മാലിന്യം തള്ളി. അടുത്തുള്ള വീട്ടുകാർ വന്നപ്പോഴേക്കും ടാങ്കർലോറി ഓടിച്ചുപോയി. പഞ്ചായത്തംഗങ്ങളായ സുരേഷ് ബാബുവിന്റെയും ശ്രീദേവി ബാലകൃഷ്ണന്റെയും നേതൃത്വത്തിൽ സംഭവം അടൂർ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. കൈതപ്പറമ്പ് പി.എച്ച്.സി. അധികൃതരെത്തി സ്ഥലം ശുചീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..