ഡോ. വർഗീസ് കുര്യൻ ഹ്യൂമൻ റൈറ്റ്‌സ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു
സീതത്തോട് : പ്രമുഖ വിദേശ മലയാളി വ്യവസായിയും വി.കെ.എൽ.ഗ്രൂപ്പ് ചെയർമാനുമായ ഡോ. വർഗീസ് കുര്യന് 2022-ലെ ഹ്യൂമൻ റൈറ്റ്‌സ് പുരസ്‌കാരം. രോഗികളുൾപ്പെടെ നിർധനരായ നൂറുകണക്കിനാളുകൾക്ക് നൽകിവരുന്ന സഹായ പ്രവർത്തനങ്ങളും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ഡോ. വർഗീസ് കുര്യനെ അവാർഡിനർഹനാക്കിയതെന്ന് ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷൻ ദേശീയ ഭാരവാഹികൾ അറിയിച്ചു. ഫൗണ്ടേഷൻ ദേശീയ ചെയർമാൻ ഡോ. പി.സി.അച്ചൻകുഞ്ഞ് അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് പുരസ്‌കാരം നൽകി. മുന്നാക്ക കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് സി.ആർ.രാമചന്ദ്രൻ നായർ, ഫൗണ്ടേഷൻ രക്ഷാധികാരി ജസ്റ്റീസ് കെ.പി.ബാലചന്ദ്രൻ, ഉപഭോക്തൃതർക്ക പരിഹാരം ജില്ലാ പ്രസിഡന്റ് ഡി.ബി.ബിനു എന്നിവർ പ്രസംഗിച്ചു. ഇന്ത്യയിലും വിദേശത്തുമായി പതിനഞ്ചോളം രാജ്യങ്ങളിൽ വൻകിട വ്യാപാര സംരംഭങ്ങളുള്ള ഡോ. വർഗീസ് കുര്യൻ സീതത്തോട് സ്വദേശിയാണ്. ബഹ്‌റൈൻ ആസ്ഥാനമായാണ് പ്രവർത്തനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗികൾക്ക് തുടർച്ചയായി സഹായങ്ങൾ നൽകിവരുന്നുണ്ട്. 2018-ലെ വെള്ളപ്പൊക്കകാലത്ത് നൂറോളം വീടുകൾ നിർമിച്ചു നൽകിയിരുന്നു. മുമ്പ് പി.വി.സാമി പുരസ്കാരത്തിനും അർഹനായിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..