വള്ളിക്കോട് : കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന വള്ളിക്കോട് പഞ്ചായത്തിലെ കേര കർഷകർക്ക് കൃഷി പ്രോത്സാഹനത്തിന് വൻ ആനുകൂല്യമാണ് ലഭിക്കുന്നത്. 17,500 തെങ്ങുകൾക്ക് പദ്ധതിയുടെ ഗുണം കിട്ടും. കായ് ഫലം കിട്ടാത്തതും കേടുപിടിച്ചതുമായ തെങ്ങുകൾ മുറിച്ചുമാറ്റി പുതിയ തെങ്ങുംതൈകൾ വെക്കാനും പദ്ധതിയുണ്ട്.
മുറിച്ചുമാറ്റുന്ന ഓരോ തെങ്ങിനും 1000 രൂപ വീതം നഷ്ടപരിഹാരവും കിട്ടും. തെങ്ങിന്റെ തടമെടുക്കലിനും വളം ചെയ്യുന്നതിനും ആനുകൂല്യം ഉണ്ട്. വാർഡുതല കേരസമിതികൾ രൂപവത്‌കരിച്ചു. 8000 വീടുകളിൽ തെങ്ങുകൃഷിയെപ്പറ്റിയുള്ള പഠന നടപടികൾ പൂർത്തിയാക്കി. പഞ്ചായത്തുതല കേരസമിതിക്ക് കൺവീനറുമായി. ഒന്നാംവർഷം 25 ലക്ഷം രൂപയും രണ്ടാം വർഷം 20 ലക്ഷം രൂപയും മൂന്നാംവർഷം അഞ്ചുലക്ഷം രൂപയുമാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
തെങ്ങുകളുടെ പരിപാലനത്തിന് കർഷകർക്ക് ആദ്യമായിട്ടാണ് ഇത്തരം പദ്ധതിവരുന്നത്. കാർഷികമേഖലയായ വള്ളിക്കോട് പഞ്ചായത്തിൽ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി കർഷകരുണ്ട്. തെങ്ങുകൃഷി പ്രോത്സാഹനത്തിന് വെള്ളം ലഭിക്കത്തക്കവിധം പമ്പുസെറ്റ് വാങ്ങാനുള്ള സഹായവും ലഭിക്കും.
കേരകൃഷി വികസനത്തിനായി ജില്ലയിൽ മൂന്ന് കൃഷിഭവനുകളെയാണ് സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. മുൻപ് കരിമ്പുകൃഷിക്ക് കീർത്തികേട്ട സ്ഥലമായിരുന്നു വള്ളിക്കോട്. ഇടക്കാലത്ത് നിലച്ചുപോയ കരിമ്പ് കൃഷി കൃഷി വകുപ്പിന്റെ ഇടപെടീൽകാരണം പുനരാരംഭിച്ചിട്ടുണ്ട്. നെൽകർഷകരും പഞ്ചായത്തിൽ ആവശ്യത്തിനുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..