Caption
സീതത്തോട് : മണിയാർ പോലീസ് ക്യാമ്പിൽ കടുവയെ കണ്ടതിനെ തുടർന്ന് പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരമണിക്ക് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ ജോബിൻ ആന്റണി കടുവയെ നേരിൽ കണ്ടതിനെ തുടർന്നാണ് അസിസ്റ്റന്റ് കമാൻഡന്റ് പി.ഒ.റോയി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ശബരിമല ഡ്യൂട്ടിക്കായി മറ്റ് സ്ഥലങ്ങളിൽനിന്നെത്തിയ പോലീസുകാരും മറ്റും ക്യാമ്പിൽ ധാരാളമായുള്ളതും പോലീസ് സേനാംഗങ്ങളുടെ കുടുംബം താമസിക്കുന്ന ക്വാർട്ടേഴ്‌സുകളും ക്യാമ്പ് പ്രദേശത്തുള്ളതിനാലാണ് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
കടുവയെ കണ്ടവിവരം പോലീസ് സേനാംഗങ്ങളുടെ വാട്സാപ്പ് കൂട്ടായ്മവഴി കൂടുതൽ സേനാംഗങ്ങളിൽ എത്തിച്ചിട്ടുണ്ട്. പോലീസ് സേനാംഗങ്ങൾ തനിയെ പുറത്ത് പോകരുതെന്നും രാത്രി കാലങ്ങളിൽ കൂട്ടമായി മാത്രമേ പുറത്തിറങ്ങാവൂ എന്നും നിർദേശത്തിൽ പറയുന്നു.
ക്യാമ്പ് പരിസരപ്രദേശങ്ങളിലും സമീപസ്ഥലങ്ങളിലും ജാഗ്രതാ പോസ്റ്ററുകൾ പതിക്കാനും പോലീസ് നടപടികളാരംഭിച്ചിട്ടുണ്ട്. വനമേഖലയ്ക്ക് സമീപം വിജനമായ പ്രദേശത്താണ് മണിയാർ പോലീസ് ക്യാമ്പ് പ്രവർത്തിക്കുന്നത്. സമീപസ്ഥലമായ കട്ടച്ചിറയിൽ അടുത്തിടെ കടുവയിറങ്ങി പശുവിനെ പിടികൂടിയിരുന്നു. ക്യാമ്പ് പരിസരത്ത് പോലീസ് കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..