കരുതൽമേഖല: ആളിക്കത്തി പ്രതിഷേധം


ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനുമുൻപിൽ കോൺഗ്രസ് ധർണ

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനുമുൻപിൽ നടത്തിയ ധർണ കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു

സീതത്തോട് : കരുതൽമേഖല (ബഫർ സോൺ) വിഷയത്തിൽ മലയോരമേഖലയിൽ പ്രതിഷേധയോഗങ്ങളും രാഷ്ട്രീയ ചർച്ചകളും സജീവമാകുന്നു. പ്രശ്‌നത്തെ രാഷ്ട്രീയമായി നേരിടാനുള്ള സി.പി.എം. നീക്കമാണ് കൂടുതൽ ചർച്ചയ്ക്കിടയാക്കുന്നുത്. അതിനിടെ, പ്രശ്നത്തിൽ കോന്നി എം.എൽ.എ. നടത്തുന്ന വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘടനായ കിഫയും രംഗത്തെത്തി. കോൺഗ്രസും കൂടുതൽ സ്ഥലങ്ങളിലേക്ക് സമരങ്ങൾ വ്യാപിപ്പിച്ചുതുടങ്ങി.

കരുതൽമേഖലയിൽ വരുന്ന കോന്നി, റാന്നി നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണ ജാഥകളുൾപ്പടെ സംഘടിപ്പിക്കാൻ സി.പി.എം. നേതൃത്വത്തിലുള്ള കർഷകസംഘം തീരുമാനിച്ചു. 27, 28 തീയതികളിലാണ് കർഷകസംഘത്തിന്റെ യോഗം. അതിനിടെ ഏറ്റവുമൊടുവിൽ പുറത്തുവിട്ട മാപ്പിലെ കൂടുതൽ അപാകങ്ങൾ ചൂണ്ടിക്കാട്ടി കർഷകരും സംഘടനകളും ചർച്ചകൾ സജീവമാക്കുകയാണ്.

കോൺഗ്രസ് ചിറ്റാർ മണ്ഡലം കമ്മിറ്റി ശനിയാഴ്ച ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി ഗ്രൗണ്ട് സർവേ നടത്തി പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ.ബഷീറിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. അഡ്വ. സുനിൽ എസ്.ലാൽ, ഗ്രാമപ്പഞ്ചായത്ത് അംഗം എ.ബഷീർ, ജോർജ്കുട്ടി, സൂസമ്മദാസ്, ഷിബു ടി.പി., എം.ആർ.ശ്രീധരൻ, ഷിനുമാത്യു, ജോർജി ജോൺ, റോയ്‌ ജോർജ് എന്നിവർ പ്രസംഗിച്ചു.

സീതത്തോട് : കരുതൽമേഖല പ്രശ്നത്തിൽ കോന്നി എം.എൽ.എ.യും കിഫയും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു. ചില കർഷകസംഘടനകൾ തെറ്റിദ്ധാരണ പരത്തുന്നതുമാത്രമാണ് മേഖലയിലെ പ്രശ്നമെന്ന തരത്തിൽ എം.എൽ.എ. ഫെയ്‌സ്ബുക്കിൽ ലൈവ് ചെയ്തതോടെയാണ് തർക്കം മൂർച്ഛിച്ചത്.

കരുതൽമേഖല പ്രശ്നവും കോന്നിയിലെ പട്ടയപ്രശ്നവും, മരംമുറിക്കൽ പ്രശ്നവും ചൂണ്ടിക്കാട്ടി കോന്നിയിൽതന്നെ പരസ്യസംവാദത്തിന് ജനീഷ് കുമാർ എം.എൽ.എ. തയ്യാറുണ്ടോയെന്ന് കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ.ജോർജ് വെല്ലുവിളിച്ചു. അതിനിടെ ജോണി കെ.ജോർജിന്റെ മറുപടി എം.എൽ.എ.യുടെ പേജിൽനിന്ന് ഒഴിവാക്കി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..