സീതത്തോട് : കൊല്ലത്ത് നിന്ന് ഗവിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ഉല്ലാസയാത്രാബസ് മൂഴിയാറിന് സമീപം വനത്തിനുള്ളിൽ തകരാറിലായി. ഗവി പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഒരുമണിക്കൂറിന് ശേഷം ശേഷം പിന്നാലെ വന്ന രണ്ട് കെ.എസ്.ആർ.ടി.സി. ബസുകളിലായി യാത്രക്കാരെ കയറ്റിവിട്ടശേഷം ആ വാഹനത്തിലെ ജീവനക്കാരുടെ സഹായത്തോടെ തകരാറിലായ ബസ് മൂഴിയാറിലെത്തിച്ചു. വനത്തിനുള്ളിലൂടെ വളവും തിരിവും ഏറെയുള്ള റോഡായതിനാൽ ഗവി ഉല്ലാസയാത്രയ്ക്ക് ചെറിയ ബസുകളാണ് കെ.എസ്.ആർ.ടി.സി. അയയ്ക്കുന്നത്. ഇത്തരം ബസുകൾക്ക് മാത്രമെ പാതയിലൂടെ സുഗമമായി സഞ്ചരിക്കുവാൻ കഴിയുകയുള്ളു.
പത്തനംതിട്ട, കുമളി ഡിപ്പോകളിൽ നിന്നുള്ള സ്ഥിരം ബസുകൾക്ക് പുറമെ മൂന്ന് ഉല്ലാസയാത്രാ ബസുകളാണ് കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്നത്. ബസിലെല്ലാം തന്നെ യാത്രക്കാരുടെ നല്ല തിരക്കുണ്ട്.
അതേസമയം വനത്തിനുള്ളിൽ ബസ് തകരാറിലായാൽ യാത്ര ബുദ്ധിമുട്ടാകും. ചിലയിടങ്ങളിൽ മൊബൈൽ കവറേജ് പോലുമില്ല. ഗവിയിലേക്ക് വിടുന്ന വാഹനങ്ങളെല്ലാം തന്നെ കുറ്റമറ്റതായിരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..