സേവാഭാരതി മഞ്ഞത്തോട് വനത്തിൽ നടത്തിയ വൈദ്യപരിശോധനാ ക്യാമ്പ്
സീതത്തോട് : ജില്ലയുടെ മലയോര മേഖലയിലെ വിവിധ ആദിവാസി കേന്ദ്രങ്ങളിൽ സേവാഭാരതി മൊബൈൽ മെഡിക്കൽ യൂണിറ്റ് വൈദ്യപരിശോധനയും, മരുന്നുവിതരണവും നടത്തി. വടശേരിക്കര ഒളികല്ല്, മഞ്ഞത്തോട്, പ്ലാപ്പള്ളി, ഗുരുനാഥൻമണ്ണ് മേഖലകളിലാണ് മരുന്നുവിതരണം നടത്തിയത്. സേവാഭാരതി ജില്ലാസമിതിയും വടശേരിക്കര, സീതത്തോട് പഞ്ചായത്ത് കമ്മിറ്റികളും ചേർന്നാണ് വൈദ്യസഹായം ആദിവാസി കേന്ദ്രങ്ങളിൽ എത്തിച്ചത്. ക്യാമ്പിന് ഡോ. ബിബിൻ ധർമജൻ, സേവാഭാരതി ഭാരവാഹികളായ ത്രിലോകനാഥ്, അമ്പിളിസുശീലൻ, അനീഷ്, പി.കെ.സരിത, അനൂപ് എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..