വള്ളിക്കോട് : ലൈഫ് പദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കളുടെ സംഗമം വള്ളിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി പി.ജോൺ അധ്യക്ഷത വഹിച്ചു. എസ്.സി. വിഭാഗത്തിൽപ്പെട്ട 40 ഗുണഭോക്താക്കൾക്ക് മുൻഗണന നൽകി പദ്ധതി ആരംഭിക്കും. കരാറിൽ ഏർപ്പെടുന്നവർക്ക് അഡ്വാൻസായി 40,000 രൂപ നൽകും.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി.ജോസ്, അംഗങ്ങളായ പദ്‌മാ ബാലൻ, എം.വി.സുധാകരൻ, ആൻസി വർഗീസ്, ജെ.ജയശ്രീ, ജി.ലക്ഷ്മി, ലിസി ജോൺസൺ, വി.വിമൽ, പ്രസന്നകുമാരി, തോമസ് ജോസ്, ആതിര മഹേഷ്, അസി.സെക്രട്ടറി മിനി തോമസ്, വി.ഇ.ഒ. ഫിജു, രമ്യ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..