ഏഴംകുളം : വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും മണ്ണെടുപ്പ് തുടർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഏഴംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണെടുപ്പ് നടന്ന വസ്തുവിൽ കൊടികുത്തി പ്രതിഷേധിച്ചു.
തേപ്പുപാറ ക്ഷേത്രത്തിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ വസ്തുവിലെ കുന്നാണ് ഇടിച്ചുനിരത്തിയത്. മണ്ണെടുക്കുന്നതിനെതിരേ വില്ലേജ് ഓഫീസിലും ആർ.ഡി.ഒ. ഓഫീസിലും കോൺഗ്രസ് പരാതിനൽകിയിരുന്നു. ഇതിനെ തുടർന്ന് മണ്ണ് നീക്കം ചെയ്യുന്നത് തടഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ഏഴംകുളം വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതായി കോൺഗ്രസ് പ്രവർത്തകർ അവകാശപ്പെടുന്നു. എന്നാൽ ഇത് വകവയ്ക്കാതെ വീണ്ടും അനധികൃതമായി മണ്ണെടുക്കൽ ആരംഭിച്ചു. ഇതോടെയാണ് കോൺഗ്രസ് പ്രവർത്തകർ വസ്തുവിൽ കൊടികുത്തി മണ്ണെടുപ്പിന് തടയിട്ടത്.
തുടർന്നുനടന്ന പ്രതിഷേധ യോഗം കോൺഗ്രസ് നേതാവ് തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. ഏഴംകുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എ. ലത്തീഫ് അധ്യക്ഷനായി. തോപ്പിൽ ഗോപകുമാർ, മണ്ണടി പരമേശ്വരൻ, ജെയിംസ് കക്കാട്ടുവിളയിൽ, അംജത് അടൂർ, ചാർളി ഡാനിയേൽ, ബിനിൽ ബിനു, ജോയി കൊച്ചുതുണ്ടിൽ, ഉഷ ഗോപിനാഥ്, അരവിന്ദ് ചന്ദ്രശേഖർ, അഭി വിക്രം, ശാന്തി കെ കുട്ടൻ, സുരേഷ് ബാബു, വിജയൻ പിള്ള, സോമൻ പിള്ള എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..