താഴൂർ മൂഴിപ്പാലത്തിലൂടെ ലോഡുമായി പോകുന്ന വാഹനം
വള്ളിക്കോട് : കോന്നി-ചന്ദനപ്പള്ളി റോഡിൽ താഴൂർകടവിലെ മൂഴിപ്പാലം അപകടത്തിലായിട്ട് മാസങ്ങളായി. പാലത്തിന്റെ അടിഭാഗത്തുനിന്ന് കല്ലുകൾ ഇളകിപ്പോയതാണ് അപകടാവസ്ഥയ്ക്ക് കാരണം. ഭാരം കയറ്റിയ വാഹനങ്ങൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി അധികാരികൾ ബോർഡും സ്ഥാപിച്ചു. ഇതു വകവെക്കാതെ ടൺ കണക്കിന് ഭാരവുമായി ലോറികൾ നിരന്തരം ഇതുവഴിപോകുന്നു.
ഭാരവാഹനങ്ങൾ വകയാർ വഴിയോ കൈപ്പട്ടൂർ വഴിയോ തിരിഞ്ഞുപോകണമെന്നാണ് നിർദേശം കൊടുത്തിരുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് തിരിയേണ്ട സ്ഥലങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ വാഹനങ്ങളെല്ലാം മൂഴിപ്പാലം വഴിയാണ് പോകുന്നത്. അറ്റകുറ്റപ്പണി വൈകുന്ന സാഹചര്യത്തിൽ ഭാരവാഹനങ്ങൾ നിരന്തരം പോകുന്നത് പാലത്തിന്റെ ബലക്ഷയം കൂട്ടാൻ ഇടയാക്കും. ഒരു മാസത്തിനകം പാലത്തിന്റെ അറ്റകുറ്റപ്പണി തീർക്കാനാകുമെന്നാണ് പൊതുമരാമത്തു വകുപ്പ് അധികൃതർ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..