വള്ളിക്കോട് : വകയാർ-വള്ളിക്കോട് റോഡിൽ ടിപ്പർ ലോറികൾ അമിതവേഗത്തിൽ പോകുന്നതായി നാട്ടുകാരുടെ പരാതി. കോന്നി താലൂക്കിലെ വിവിധ പാറമടകളിൽനിന്നായി ധാരാളം ലോറികൾ ഈ റോഡിൽക്കൂടി ലോഡുമായി പോകുന്നുണ്ട്. പല ലോറികളും ലോഡുമായി തന്നെ വളരെ വേഗത്തിലാണ് പോകുന്നത്. താഴൂർ മൂഴിപ്പാലം പണി നടക്കുന്നതിനാൽ അതുവഴി ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്ന് വഴിതിരിഞ്ഞു വരുന്ന പല ലോഡ് വണ്ടികളും ഇപ്പോൾ ഈ വഴി ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഈ വഴിയുള്ള ലോഡ് വണ്ടികളുടെ എണ്ണം കൂടിയിരിക്കുകയാണ്.
അമിതവേഗത്തിൽ പോകുന്ന ടിപ്പർ ലോറികൾ അപകടസാധ്യത വർധിപ്പിക്കുന്നതിനൊപ്പം വലിയ രീതിയിൽ പൊടിശല്യവും ഉണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. കോട്ടയം ജങ്ഷന് സമീപത്തായി വേഗം നിയന്ത്രിക്കാനായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത് ടിപ്പർ ലോറികളുടെ വേഗം നിയന്ത്രിക്കാൻ പര്യാപ്തമല്ലെന്നാണ് നാട്ടുകാരുടെ പരാതി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..