• വള്ളിക്കോട് തലച്ചേമ്പ് പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് മരുന്നുതളിക്കുന്നു
വള്ളിക്കോട് : കൃഷി വകുപ്പിന്റെ സ്മാം പദ്ധതി പ്രകാരം ഡ്രോൺ ഉപയോഗിച്ച് നെൽപ്പാടത്ത് മരുന്നുതളിച്ചു. വള്ളിക്കോട് തലച്ചേമ്പ് പാടശേഖരത്ത് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസർ ഡി.ഷീല, അസി.എക്സിക്യുട്ടീവ് എൻജിനീയർ ജി.ജയപ്രകാശ് എന്നിവർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ, ജി.സുഭാഷ്, എൻ.ഗീതാകുമാരി, നിർവഹണ ഉദ്യോഗസ്ഥർ, പാടശേഖരസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..