കൈപ്പട്ടൂർ കടവ് വായനശാല ജങ്‌ഷൻ റോഡ് പണി പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി. വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധധർണ നടത്തുന്നു
വള്ളിക്കോട് : കൈപ്പട്ടൂർ കടവ് വായനശാല ജങ്‌ഷൻ റോഡ് പണി ഉടൻ പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി.വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധധർണ നടത്തി. ബി.ജെ.പി. ജില്ലാ പ്രസിഡൻറ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജയൻ അധ്യക്ഷത വഹിച്ചു.
അപകടം തുടർക്കഥയാകുന്ന റോഡിന്റെ നിർമാണം ഉടൻ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കുന്നില്ലെങ്കിൽ ബി.ജെ.പി. പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും വി.എ.സൂരജ് അറിയിച്ചു.
ജില്ലാ സെക്രട്ടറിമാരായ ബിന്ദു പ്രകാശ്, സലിം കുമാർ മണ്ഡലം വൈസ് പ്രസിഡൻറ് ബിന്ദു.ബി ട്രഷറർ സദാശിവൻ മഠത്തിൽ, ജില്ല കമ്മിറ്റി അംഗം ഹരികുമാർ, വാർഡ് മെമ്പർ ജയശ്രീ,
പ്രതാപചന്ദ്രൻ, മുരളീധര കുറുപ്പ് അമ്പാലയം ചെല്ലപ്പൻ, സ്മിത സുനിൽ, ലത രഘു, ബാലകൃഷ്ണൻ നായർ, ഗോപി എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..