• ഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തിൽ വിവേകാനന്ദ ജയന്തി ആഘോഷം മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്യുന്നു
പുല്ലാട് : ഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തിൽ വിവേകാനന്ദ ജയന്തി ആഘോഷിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ നടന്ന പരിപാടി മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്തു. ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമുള്ള യുവതയെ സ്വപ്നം കണ്ട വിവേകാനന്ദൻ വിശ്വമാനവികതയുടെ പ്രവാചകനായിരുന്നുവെന്ന് സരളാദേവി പറഞ്ഞു.
ഗാന്ധി സേവാഗ്രാം ചെയർമാൻ അനീഷ് വരിക്കണ്ണാമല അധ്യക്ഷത വഹിച്ചു. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായ ഷെയ്ഖ് ഹസ്സന് ഈ വർഷത്തെ യുവ പ്രതിഭാ പുരസ്‌കാരം സമ്മാനിച്ചു. സാമൂഹിക പ്രവർത്തകനും യുവ സാഹിത്യകാരനുമായ അഭിനാഷ് തുണ്ടുമണ്ണിലിനെ ചടങ്ങിൽ ആദരിച്ചു. ഷെബിൻ വി. ഷെയ്ഖ്, സോണി എം. ജോസ്, ശ്രീലക്ഷ്മി എസ്. പണിക്കർ, ദർശൻ ഡി. കുമാർ, നിസാം ഇസ്മയിൽ, ആൽവിൻ ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.
ആറൻമുള : മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്വാമി വിവേകാനന്ദൻ അനുസ്മരണ ചടങ്ങ് മുൻ ആറന്മുള പഞ്ചായത്ത് പ്രസിഡൻറ് വി.ആർ.ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എസ്.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലീന കമലാസനൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത് കോട്ട, പഞ്ചായത്ത് അംഗം ശരൺ പി.ശശിധരൻ, അതുൽ പ്രസീത്, ബൻസി കെ.മാത്യു, മാർട്ടിൻ, സുനു, മഹേഷ്, ജഗത്, ജിബിൻ മുതലായവർ പങ്കെടുത്തു.
ചടങ്ങിനുശേഷം തിരുവാഭരണ ഘോഷയാത്ര കടന്നുപോയ നാൽക്കാലിക്കൽ ഭാഗത്ത് പാലം മുതൽ ഹൈസ്കൂൾ ജങ്ഷൻ വരെയുള്ള റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്ത് റോഡ് ശുചീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..