• വടശ്ശേരിക്കര നരിക്കുഴിക്ക് സമീപം നിർത്തിയിട്ടിരുന്ന ബസിലിടിച്ച് തകർന്ന കാർ
റാന്നി : ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ, നിർത്തിയിട്ടിരുന്ന ബസിലിടിച്ച് ഒരു കുട്ടിയടക്കം വർക്കല സ്വദേശികളായ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പകൽ 12-ന് മണ്ണാറക്കുളഞ്ഞി-പമ്പ ശബരിമല പാതയിൽ കുമ്പളാംപൊയ്ക നരിക്കുഴിയിലാണ് അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ മുൻഭാഗത്താണ് കാർ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. മലയാലപ്പുഴ, വടശ്ശേരിക്കര സ്റ്റേഷനുകളിൽനിന്ന് പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ പോലീസ് ആശുപത്രിയിലെത്തിച്ചു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുംവഴിയായിരുന്നു അപകടം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..