ഡോ. എം.എസ്.സുനിൽ ഭവനരഹിതർക്ക് പണിതുനൽകുന്ന 267-ാമത് സ്നേഹ ഭവനത്തിന്റെ താക്കോൽദാനത്തിന് ജോഷി വള്ളിക്കളവും ജുബി വള്ളിക്കളവും ചേർന്ന് നിലവിളക്ക് തെളിക്കുന്നു
റാന്നി : രോഗിയായ പൂവൻമലയിൽ ജോയ് പാസ്റ്ററിന് കയറിക്കിടക്കാൻ ഇടമായി. സാമൂഹിക പ്രവർത്തക ഡോ. എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 267-ാമത് സ്നേഹ ഭവനമാണ് പാസ്റ്റർക്ക് നൽകിയത്. ചിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ മോനു വർഗീസിന്റെ സഹായത്താലായിരുന്നു നിർമാണം. ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡൻറ് ജോഷി വള്ളിക്കളവും ജുബി വള്ളിക്കളവും ചേർന്ന് വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും നടത്തി. ഹൃദ്രോഗിയായ പാസ്റ്റർ രോഗാവസ്ഥയിലുള്ള ഭാര്യ ജെയ്സിയോടും മൂന്നു കുഞ്ഞുങ്ങളോടും ഒപ്പം വീടില്ലാതെ മറ്റുള്ളവരുടെ കാരുണ്യത്താൽ പലയിടത്തായി കഴിയുകയായിരുന്നു. പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ, ബോബൻ അലോഷ്യസ്, നജ്മ ബോബൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..