• തെങ്ങമം ലിജുഭവനിൽ ലളിതയുടെ കട തീപിടിച്ച് നശിച്ചപ്പോൾ
തെങ്ങമം : മൂന്നര വർഷത്തിനുള്ളിൽ മൂന്നുതവണ വീട്ടമ്മയുടെ കട കത്തിച്ചതായി പരാതി. തെങ്ങമം ലിജുഭവനിൽ ലളിതയുടെ കടയ്ക്കാണ് തീ വെയ്ക്കുന്നതായി പരാതിയുള്ളത്. തെങ്ങമം പ്ലാക്കാട്ട് ഭാഗം കുറ്റി കുഴിമുക്കിലാണ് കട പ്രവർത്തിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ 2.45-നാണ് അവസാനം കടയ്ക്ക് തീവച്ചത്. 2022-ൽ ക്രിസ്മസിനും മൂന്നര വർഷം മുമ്പും ലളിതയുടെ കടയ്ക്ക് തീവെച്ചിരുന്നു.പ്രതികളെപ്പറ്റി സൂചനയുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് അടൂർ പോലീസിൽ പരാതി നൽകിയതായും ലളിത പറഞ്ഞു. 30,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..