പുല്ലാട് : വില്പനയ്ക്കെത്തിച്ച 40 ഗ്രാം ഹാഷിഷ് ഒായിലുമായി യുവാവ് പോലീസ് പിടിയിലായി. പുല്ലാട് കുറുങ്ങഴ കാഞ്ഞിരപ്പാറ വട്ടമല പുത്തൻവീട്ടിൽ സന്തോഷ് (43) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് കോയിപ്രം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുരുങ്ങിയത്.
മുട്ടുമൺ-െഎരാക്കാവ് റോഡിൽവെച്ച് ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ പോലീസ് സംഘം ഇയാളുടെ ബൈക്ക് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ ഹാഷിഷ് ഒായിൽ കണ്ടെത്തിയത്. 18 ചെറിയ കുപ്പികളാണ് ഉണ്ടായിരുന്നത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വില്പനയ്ക്കെത്തിച്ചതാണെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.
കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ എ.അനൂപ്, ഷൈജു, സീനിയർ സിവിൽ പോലീസ് ഒാഫീസർ ഗിരീഷ്ബാബു, ഡ്രൈവർ സി.പി.ഒ. സുഷാന്ത്, ഡാൻസാഫ് സംഘത്തിലെ എസ്.ഐ. അജി സാമുവൽ, എ.എസ്.ഐ.മാരായ അജികുമാർ, മുജീബ്, സി.പി.ഒ. മാരായ ശ്രീരാജ്, മിഥുൻ, ബിനു, സുജിത്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..