റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ രണ്ട് കൺവെൻഷനുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി മേജർ ഇറിഗേഷൻ വകുപ്പ് ഫണ്ട് അനുവദിച്ചതായി പ്രമോദ് നാരായൺ എം.എൽ.എ.അറിയിച്ചു. ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളന നഗറിനായി ആറുലക്ഷവും മാടമൺ ശ്രീനാരായണ കൺവെൻഷനായി 4.13 ലക്ഷവുമാണ് അനുവദിച്ചത്.
ചെറുകോൽപ്പുഴ കൺവെൻഷൻ പമ്പാനദിയുടെ അയിരൂർ പഞ്ചായത്തിലെ ചെറുകോൽപ്പുഴ കരയിലും മാടമൺ കൺവെൻഷൻ പമ്പാനദിയുടെ പെരുനാട് മാടമൺ കരയിലുമാണ് നടക്കുന്നത്. ചെറുകോൽപ്പുഴ ഹിന്ദുമത മണ്ഡലത്തിന് സമീപത്തെ റവന്യൂ പുറമ്പോക്ക് വൃത്തിയാക്കി കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇത്തവണ ഒരുക്കിയിട്ടുണ്ട്. മാടമണ്ണിൽ വള്ളത്തിൽ എത്തുന്നവർക്ക് സമ്മേളന നഗറിലേക്ക് കയറാൻ സ്റ്റെപ്പുകളും ഇതിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകുമെന്നും എം.എൽ.എ. പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..