കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെ.പി.സി.സി. സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
റാന്നി : ഇട്ടിയപ്പാറ വലിയപറമ്പിൽപടി-ബണ്ട് പാലം നിർമാണത്തിനായി എത്തിച്ച കോൺക്രീറ്റ് തൂണുകളിൽ തടിക്കഷണങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കെ.പി.സി.സി. സെക്രട്ടറി റിങ്കു ചെറിയാൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പഴവങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബണ്ട് പാലത്തിനുസമീപം നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമാണം തുടങ്ങി പത്ത് മാസത്തോളമായിട്ടും പണികൾ പൂർത്തിയാക്കാത്തതിനാൽ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. വാർഡ് മെമ്പർ ഇതുമായി ബന്ധപ്പെട്ട് എം.എൽ.എ. ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ മോശം പ്രതികരണമാണ് ലഭിച്ചതെന്നും എം.എൽ.എ. മാപ്പുപറയണമെന്നും മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്തംഗം അനിയൻ വളയനാട്ട് അധ്യക്ഷത വഹിച്ചു. അനിത അനിൽകുമാർ, എം.എസ്.സുജ, പ്രമോദ് മന്ദമരുതി, സാംജി ഇടമുറി, സിനോജ്, ജിജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
മന്ത്രിക്ക് പരാതി അയച്ചു
: ഇട്ടിയപ്പാറ വലിയപറമ്പിൽപടി-ബണ്ട് പാലം നിർമാണത്തിനായി എത്തിച്ച കോൺക്രീറ്റ് തൂണുകളിൽ തടിക്കഷണങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി പൊതുമരാമത്തുമന്ത്രിക്ക് പരാതി അയച്ചതായി പ്രസിഡന്റ് സാംജി ഇടമുറി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..