കൈപ്പട്ടൂർ-വള്ളിക്കോട് റോഡിന്റെ നിർമാണം കെ.യു. ജനീഷ്‌കുമാർ എം.എൽ.എ. വിലയിരുത്തുന്നു
വള്ളിക്കോട് : കൈപ്പട്ടൂർ-വള്ളിക്കോട് റോഡിന്റെ ബി.എം.(ബിറ്റുമിനസ് മെക്കാഡം) പ്രവൃത്തി ഫെബ്രുവരി അഞ്ചിന് മുൻപ് പൂർത്തിയാക്കുമെന്ന് കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. പറഞ്ഞു. കൈപ്പട്ടൂർ-വള്ളിക്കോട് റോഡിന്റെ നിർമാണം വിലയിരുത്തുകയായിരുന്നു അദ്ദേഹം.
2021-ൽ ആറുകോടി രൂപ അനുവദിച്ച് റോഡിന്റെ ടെൻഡർ നടപടി പൂർത്തിയാക്കിയതാണ്. എന്നാൽ, നിർമാണത്തിൽ കാലതാമസമുണ്ടായി. ജനുവരി 15 വരെയാണ് കരാറുകാരന് അനുവദിച്ചിരുന്ന സമയം.
വ്യാഴാഴ്ച മെറ്റലിങ് ആരംഭിക്കുമെന്നും റോഡ് ഇളക്കിയിട്ടിരിക്കുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കുമെന്നും എം.എൽ.എ. പറഞ്ഞു. 3.4 കിലോമീറ്ററാണ് കൈപ്പട്ടൂർ -വള്ളിക്കോട് റോഡിന്റെ ദൈർഘ്യം.
റോഡുപണി വൈകുന്നത് നാട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്നു. വീതികുറഞ്ഞ റോഡിന്റെ ഒരുവശത്ത് മെറ്റൽ കൂട്ടിയിട്ടിരുന്നത് ഗതാഗതം താറുമാറാക്കി. രണ്ടുവശങ്ങളിൽനിന്നും വരുന്ന വാഹനങ്ങൾക്ക് ഒരുവശം മാത്രമാണ് യാത്രയ്ക്കായുള്ളത്. ഇവിടെ നിന്നുമുണ്ടായ പൊടിശല്യം നിരന്തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും നാട്ടുകാർ ആരോപിച്ചു.
വള്ളിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ, എക്സിക്യുട്ടീവ് എൻജിനീയർ ഷീന രാജൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ബിജി തോമസ്, എക്സിക്യുട്ടീവ് എൻജിനീയർമാരായ ഷാജി ജോൺ, രൂപക് ജോൺ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..