സീതത്തോട് : മലയോരമേഖലയിലെ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ കുട്ടികൾക്ക് പോഷകാഹാരസാധനങ്ങളില്ലെന്ന് പരാതി. പെരുനാട് ഐ.സി.ഡി.എസ്. ഓഫീസിന് കീഴിൽവരുന്ന സീതത്തോട്, ചിറ്റാർ., പെരുനാട്, വടശേരിക്കര പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലാണ് കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങളുടെ വിതരണം പ്രതിസന്ധിയിലായിട്ടുള്ളത്. അങ്കണവാടികളിലേക്കാവശ്യമായ അരി എത്താത്തതാണ് പ്രധാന പ്രശ്‌നം. ഒപ്പം മറ്റ് പോഷകാഹാര സാധനങ്ങളിൽ പലതും പല അങ്കണവാടികളിലുമില്ലെന്ന് രക്ഷിതാക്കൾ പരാതി ഉന്നയിക്കുന്നു.
ചില അങ്കണവാടികളിൽ പത്തുദിവസമായി അരിയില്ലെന്ന് പറയുന്നു. അതിനിടെ, ചിലയിടങ്ങളിൽ അങ്കണവാടി ജീവനക്കാർ സ്വന്തംനിലയിൽ ഭക്ഷണസാധനങ്ങൾ ക്രമീകരിച്ചു കുട്ടികൾക്ക് നൽകിയതായും പറയുന്നു.
പെരുനാട് ഐ.സി.ഡി.എസ്. ഓഫീസിന് കീഴിലുള്ള അങ്കണവാടികളിൽ കുട്ടികൾക്കുള്ള പദ്ധതിപ്രകാരമുള്ള അരി എത്തിയിട്ടില്ല. അതേസമയം, പകരം അരി എടുത്ത് വിതരണം ചെയ്യുന്നതിനായി സപ്ലൈകോയെ സമീപിച്ചിട്ടുണ്ടെന്നും ഉടൻ പ്രശ്‌നം പരിഹരിക്കുമെന്നും പെരുനാട് ഐ.സി.ഡി.എസ്, ഓഫീസർ പറഞ്ഞു. ഒരുമാസത്തോളമായി കുട്ടികൾക്കുള്ള പദ്ധതിപ്രകാരമുള്ള അരി അങ്കണവാടികളിലെത്തുന്നില്ല.
പല അങ്കണവാടികളിലും അമൃത്‌പൊടി മാത്രമെ വിതരണം ചെയ്യുന്നുള്ളു. കുട്ടികൾക്കും, ഗർഭിണികൾക്കും വിതരണം ചെയ്യേണ്ട പോഷകാഹരങ്ങളിലും കുറവ് വന്നിട്ടുണ്ട്. എന്നാലിത് യഥാസമയം സാമൂഹിക ക്ഷേമവകുപ്പ് എത്തിച്ചുനൽകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. അങ്കണവാടികളിൽ ഭക്ഷണ സാധനങ്ങൾക്ക് കുറവ് നേരിടുന്നത് ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ജനപ്രതിനിധികൾ രംഗത്തുവന്നിട്ടുണ്ട്. നാലു പഞ്ചായത്തുകളിലായി നൂറോളം അങ്കണവാടികളുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..