മണ്ണാറക്കുളഞ്ഞി പുല്ലാമല ജങ്‌ഷന് സമീപം നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടം
റാന്നി : മണ്ണാറക്കുളഞ്ഞി-പമ്പ ശബരിമല പാതയിൽ മണ്ണാറക്കുളഞ്ഞി പുല്ലാമല ജങ്‌ഷന് സമീപം നിയന്ത്രണം വിട്ട മോട്ടോർ വാഹന വകുപ്പിന്റെ കാർ ഓട്ടോറിക്ഷയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കാർ ഓട്ടോറിക്ഷ കൂടാതെ മറ്റൊരു കാറിലും തട്ടി. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ചിറ്റാർ സ്വദേശികളായ സുരേന്ദ്രൻ, വത്സല എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
ശബരിമല ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ ഉദ്യോഗസ്ഥരാണ് മോട്ടോർ വാഹന വകുപ്പിന്റെ കാറിലുണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..