റാന്നി : പഴവങ്ങാടി പഞ്ചായത്തിലെ ഡിജിറ്റൽ റീസർവേയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ വീടുകളിൽ കയറിയിറങ്ങുന്നതിനിടയിൽ വനിതാ ജീവനക്കാരിയെ വളർത്തുനായ കടിച്ചു. പത്തനംതിട്ട റീസർവേ ഒന്നാം നമ്പർ സൂപ്രണ്ടിങ് ഓഫീസിലെ ഒന്നാം ഗ്രേഡ് സർവേയർ ആർ.തങ്കലക്ഷ്മി(52)ക്കാണ് കടിയേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ച്് പ്രതിരോധ കുത്തിവെയ്പെടുത്തു.
വ്യാഴാഴ്ച രാവിലെ 10.30-ഓടെ പഞ്ചായത്ത് ആറാം വാർഡിൽപ്പെട്ട മാടത്തുംപടിയിലാണ് സംഭവം. തങ്കലക്ഷ്മിയും ഒരു ചെയിൻമാനുംകൂടിയാണ് ഭൂമി സംബന്ധമായ രേഖകൾ ശേഖരിക്കുന്നതിനായി പോയത്. മാടത്തുംപടിയിൽ കടയ്ക്കേത്ത് തങ്കച്ചന്റെ വീടിന്റെ ഗേറ്റ് തുറന്ന് തങ്കലക്ഷ്മി അകത്തേക്ക്് കടന്നയുടൻ കൂട്ടിൽനിന്ന് തുറന്നുവിട്ടിരിക്കുകയായിരുന്ന നായ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. വീട്ടുകാർ ഓടിയെത്തിയശേഷമാണ് നായ മാറിയത്. ചെയിൻമാൻ ഗേറ്റിന് പുറത്തായിരുന്നതിനാൽ കടിയേറ്റില്ല. നെയ്യാറ്റിൻകര സ്വദേശിനിയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..