സീതത്തോട് : കെ.ആർ.പി.എം. ഹയർ സെക്കൻഡറി സ്കൂൾ അറുപതാം വാർഷികം ആഘോഷിച്ചു. സാസ്‌കാരിക സമ്മേളനം, പൂർവ വിദ്യാർഥിസംഗമം, പൂർവാധ്യാപകരെ ആദരിക്കൽ, സംവാദം, പുസ്തക പ്രകാശനം, കവിയരങ്ങ്, അവാർഡ് ദാനം, കലാപരിപാടികൾ എന്നിവ നടത്തി. സ്കൂൾ പി.ടി.എ. പ്രസിഡന്റ് എൻ.വിശ്വനാഥന്റെ അധ്യക്ഷതയിൽ ആന്റോ ആന്റണി എം.പി. സമ്മേളനം ഉദ്ഘാടനംചെയ്തു.
പൂർവ വിദ്യാർഥിസംഗമം കെ.യു. ജനീഷ് കുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ് പൂർവാധ്യാപകരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യുവ കവി സജി സീതത്തോട് പുസ്തക പ്രകാശനം നിർവഹിച്ചു. ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ കെ.സി. രഘുനാഥപിള്ള സംവാദം നടത്തി.
മാനേജർ അഡ്വ. വി.ആർ. രാധാകൃഷ്ണൻ വിവിധ അവാർഡുകൾ നൽകി. കെ.ആർ. പ്രഭാകരൻ നായർ ചരിത്രാവലോകനം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, പ്രിൻസിപ്പൽ സി.ആർ. ശ്രീരാജ്, പ്രഥമാധ്യാപിക പി.എസ്. ഉമ, ശ്രീദേവി രതീഷ്, ശ്യാമളാ ഉദയഭാനു, ടി.കെ. സലീം, എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..