റാന്നി : അറിവിനെ തിരിച്ചറിവുകളാക്കി മാറ്റുമ്പോഴാണ് അത് വെളിച്ചമായി മാറുന്നതെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
റാന്നി എം.എസ്.ഹയർ സെക്കൻഡറി സ്‌കൂളിന്റെ 106-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂൾ മാനേജർ സക്കറിയ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. മേജർ എം.ജി. വർഗീസ് മുഖ്യപ്രഭാഷണവും ഫാ.അനൂപ് സ്റ്റീഫൻ അനുഗ്രഹപ്രഭാഷണവും നടത്തി. എ.ഇ.ഒ.റോസമ്മ രാജൻ, പി.ടി.എ. പ്രസിഡന്റ് ജോജോ കോവൂർ, പ്രിൻസിപ്പൽ ലീന ഏബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയി കെ.ഏബ്രഹാം, രവി കുന്നയ്ക്കാട്ട്, സ്മിജു ജേക്കബ്, എ.സി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു .
സ്‌കൂൾ മാഗസിൻ പ്രകാശനവും സർവീസിൽനിന്ന് ലഭിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ നിർവഹിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..